Kerala
കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം

എറണാകുളം കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത. പെൺസുഹൃത്ത് വിഷം നൽകിയതായാണ് സംശയം. മാതിരപ്പിള്ളി സ്വദേശി അൻസിലാണ്(38) മരിച്ചത്.
ഇയാളുടെ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പോലീസ് കേസെടുത്തു. യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയേക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻസിൽ മരിച്ചത്.