വീട്ടമ്മയെയും പശുവിനെയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വൈദ്യുതാഘാതമേറ്റെന്ന് പോലീസ്

കോഴിക്കോട് കോങ്ങാട് മല പശുക്കടവിൽ വീട്ടമ്മയെയും വളർത്തുപശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പോലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുറ്റ്യാടി കോങ്ങോട് സ്വദേശി ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയാണ്(40) മരിച്ചത്
സമീപത്ത് പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. പരിസരത്ത് നിന്ന് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്
കൊക്കോ മരത്തിൽ വൈദ്യുതി കമ്പി കുടുക്കാൻ സജ്ജീകരണം നടത്തിയതായാണ് സൂചന. മൃതദേഹം കടന്നതിന് സമീപത്ത് കൂടി വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ട്. പ്രദേശത്ത് വനംവകുപ്പ് കൂടുതൽ പരിശോധന നടത്തും
The post വീട്ടമ്മയെയും പശുവിനെയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വൈദ്യുതാഘാതമേറ്റെന്ന് പോലീസ് appeared first on Metro Journal Online.