Kerala
ആറ്റിങ്ങലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല സ്വദേശി ദീപു മോഹനനാണ്(45) മരിച്ചത്.
കൈപ്പറ്റി മുക്കിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് ദീപുവിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ചികിത്സക്കിടെ മരിച്ചു. അപകടസമയത്ത് ഓട്ടോയിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല