Kerala
തിരുവനന്തപുരത്ത് നിന്ന് പത്ത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം മലമുകളിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടപ്പൂ ശുരവക്കാണിക്ക് സമീപം ഏണിപ്പാറ മലമുകളിലാണ് മരംമുറി തൊഴിലാളിയായ ആറുകാണി ശാന്തിനഗർ റോഡരികത്ത് വീട്ടിൽ സതീഷ് കുമാറിന്റെ(42) മൃതദേഹം ലഭിച്ചത്.
മൃതദേഹത്തിന് പത്ത് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് പത്ത് ദിവസം മുമ്പാണ് വീട്ടിൽ നിന്ന് പോയത്. മലമുകളിൽ എത്തിയ പരിസരവാസിയാണ് മൃതദേഹം ആദ്യം കണ്ടത്
തൂങ്ങിമരിച്ചതാണ്. മൃതദേഹം അഴുകി താഴെ വീണ നിലയിലായിരുന്നു. തൂങ്ങിമരിക്കാൻ ഉപയോഗിച്ച മുണ്ടും കണ്ടെത്തിയിട്ടുണ്ട്.