സിദ്ധിഖിനെതിരായ ആരോപണം ഗൗരവമുള്ളത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

നടൻ സിദ്ധിഖിനെതിരായ പരാതിക്കാരിയുടെ ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ജാമ്യം അനുവദിക്കണമെന്നടക്കമുള്ള സിദ്ധിഖിന്റെ വാദം നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. സിദ്ധിഖിന്റെ വാദങ്ങളോട് രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്
പരാതിക്കാരിക്ക് എതിരായ സിദ്ധിഖിന്റെ വാദങ്ങൾ ഹൈക്കോടതി തള്ളി. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണ്. ലൈംഗിക അതിക്രമത്തിന് ഇരയായി എന്നത് തുറന്നു പറയുന്നവരെ ഇകഴ്ത്തുന്നത് ശരിയല്ല. പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്.
സിദ്ധിഖിനെതിരായ പരാതി ഗൗരവമുള്ളതാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. വൈദ്യപരിശോധനയും നടത്തേണ്ടതുണ്ട്. സാക്ഷിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
The post സിദ്ധിഖിനെതിരായ ആരോപണം ഗൗരവമുള്ളത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി appeared first on Metro Journal Online.