Kerala
മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സിപിഎം കരട് രേഖ സംഘ്പരിവാറുമായി സന്ധി ചെയ്യാനുള്ള ശ്രമമെന്ന് സതീശൻ

മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സിപിഎം കരട് രേഖ സംഘ്പരിവാറുമായി സന്ധി ചെയ്യാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘ്പരിവാറിന് സിപിഎം നൽകുന്ന സർട്ടിഫിക്കറ്റാണ് കരട് രേഖയെന്നും വിഡി സതീശൻ ആരോപിച്ചു
അതേസമയം സതീശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ രംഗത്തുവന്നു. പ്രതിപക്ഷ നേതാവിന്റെ വിഷയം ശശി തരൂരാണ്. അത് മുക്കാനാണ് രാഷ്ട്രീയ പ്രമേയം ചർച്ചയാക്കുന്നതെന്നും എകെ ബാലൻ പറഞ്ഞു
ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. കരട് രാഷ്ട്രീയ പ്രമേയം ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പാർട്ടിക്ക് ഉള്ളിൽ ചർച്ച നടക്കാൻ വേണ്ടിയാണ് പ്രമേയമെന്നും എകെ ബാലൻ പറഞ്ഞു
The post മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സിപിഎം കരട് രേഖ സംഘ്പരിവാറുമായി സന്ധി ചെയ്യാനുള്ള ശ്രമമെന്ന് സതീശൻ appeared first on Metro Journal Online.