പോലീസിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ; ചേർത്തല തിരോധാന കേസിൽ പരിശോധന തുടരുന്നു

ചേർത്തല കൊലപാതക പരമ്പരയിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ ലേഡീസ് ബാഗും കൊന്തയും കണ്ടെടുത്തു. കുളത്തിൽ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന് അസാധാരണ കോൺഫിഡൻസ് ആണെന്ന് അന്വേഷണ സംഘം പറയുന്നു
പല കാലഘട്ടങ്ങളിലായി നാല് സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ടാണ് പരിശോധന. കുളം വറ്റിച്ചപ്പോൾ കൊന്തയുടെ ഭാഗവും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ബിന്ദു പത്മനാഭൻ എന്ന സ്ത്രീയെ കാണാതായ അതേ സമയത്ത് സെബാസ്റ്റ്യൻ വീടിന്റെ തറയിൽ ഗ്രാനേറ്റ് പാകിയിരുന്നു. തറ പൊളിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.
തെളിവെടുപ്പിനിടെയും അന്വേഷണ സംഘത്തോട് സഹകരിക്കാതെയാണ് സെബാസ്റ്റിയൻ നിലയുറപ്പിച്ചത്. ഇന്നലെയും അന്വേഷണത്തോട് ഇയാൾ സഹകരിച്ചിട്ടില്ല. രണ്ട് ദിവസം കൂടിയാണ് സെബാസ്റ്റിയനെ കസ്റ്റഡിയിൽ വെക്കാൻ കഴിയുക. ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.