Kerala
തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽക്കൂട്ടം ഇളകി; കുത്തേറ്റ 55കാരൻ മരിച്ചു

വയനാട്ടിൽ തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ ആൾ കടന്നൽ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാം മൈൽ ചെറുമലയിൽ ജോയ് പോൾ ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. തെങ്ങിൽ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്.
ഗുരുതരമായി കുത്തേറ്റ ജോയ് പോളിനെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
The post തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽക്കൂട്ടം ഇളകി; കുത്തേറ്റ 55കാരൻ മരിച്ചു appeared first on Metro Journal Online.