Kerala
പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി; യുവാവിനെതിരെ കേസെടുത്തു

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസ്.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ലോറി ഡ്രൈവറായ ഷജീർ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നൽകുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചുപരത്തിയ ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഷജീർ ടൂൾ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
The post പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി; യുവാവിനെതിരെ കേസെടുത്തു appeared first on Metro Journal Online.