Kerala
ഷൊർണൂരിൽ മൃതദേഹവുമായി പോയ ആംബുലൻസിന് മുകളിൽ വൈദ്യുതി തൂൺ പൊട്ടിവീണു

ഷൊർണൂരിൽ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണു. ഷൊർണൂർ കണയത്താണ് സംഭവം. ഇന്ന് രാവിലെ 4.30ഓടെയാണ് അപകടമുണ്ടായത്.
കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ വെച്ചാണ് വൈദ്യുതി തൂൺ പൊട്ടിവീണത്. മുന്നിൽ പോയ കണ്ടെയ്‌നർ ലോറി വൈദ്യുതി ലൈനിൽ കൊലുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്ന് വീഴുകയായിരുന്നു.
ഇതിലൊരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവറടക്കം ആംബുലൻസിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.
The post ഷൊർണൂരിൽ മൃതദേഹവുമായി പോയ ആംബുലൻസിന് മുകളിൽ വൈദ്യുതി തൂൺ പൊട്ടിവീണു appeared first on Metro Journal Online.