ജിസ്‌നയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം; ഭർത്താവിനെതിരെ പരാതി

കോഴിക്കോട് ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്താവിന്റെ വീട്ടിൽ ജിസ്‌ന മാനസിക പീഡനത്തിന് ഇരയായി. ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു
സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. കുട്ടിയെ കാണാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം പറയുന്നു. ബാലുശ്ശേരി പോലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌നയെ(24) ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്
കണ്ണൂർ കേളകം സ്വദേശിയാണ് ജിസ്‌ന. രണ്ട് വയസ്സുള്ള മകൻ മാത്രമാണ് ജിസ്‌ന ജീവനൊടുക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭർതൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.
The post ജിസ്‌നയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം; ഭർത്താവിനെതിരെ പരാതി appeared first on Metro Journal Online.