Kerala

ശാസ്ത്രത്തിന്റെ അഭാവത്തിൽ മനുഷ്യരാശിയുടെ വികസനം അസാധ്യമാണ്; കേരളം മാതൃകയെന്ന് മുഖ്യമന്ത്രി

ശാസ്ത്ര മുന്നേറ്റത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രഗവേഷണ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രം എങ്ങനെ സാധാരണക്കാരന് പ്രയോജനപ്പെടും എന്നതാണ് പരിശോധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

ശാസ്ത്രത്തിന്റെ അഭാവത്തിൽ മനുഷ്യരാശിയുടെ വികസനം അസാധ്യമാണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ശാസ്ത്രമേഖലയിലും വ്യവസായ മേഖലയിലും പരസ്പര ധാരണയോടുള്ള പ്രവർത്തനം നേട്ടങ്ങൾക്ക് ഇടയാക്കും

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുമ്പോൾ അത് കാർഷിക മേഖലക്ക് കൂടി ഗുണകരമാകണം. ജനിതക എൻജിനീയറിംഗ് രംഗത്തെ ഗവേഷണ ഫലങ്ങൾ ഭക്ഷ്യമേഖലക്കും ആരോഗ്യമേഖലക്കും കൈത്താങ്ങകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post ശാസ്ത്രത്തിന്റെ അഭാവത്തിൽ മനുഷ്യരാശിയുടെ വികസനം അസാധ്യമാണ്; കേരളം മാതൃകയെന്ന് മുഖ്യമന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button