Kerala
കൊല്ലം പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ ബസ് കാത്തുനിന്ന യുവതികളെ ഇടിച്ചു; രണ്ട് മരണം, ഒരാൾക്ക് പരുക്ക്

കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ ബസ് കാത്തുനിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. പനവേലി സ്വദേശിനി സോണിയ(42), ശ്രീക്കുട്ടി(23) എന്നിവരാണ് മരിച്ചത്. വിജയൻ(65) എന്നൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു
ഇന്ന് രാവിലെയാണ് അപകടം. സ്ഥലത്ത് ബസ് കാത്തുനിന്ന യുവതികൾ, ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജയൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സോണിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നഴ്‌സായ സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു
ചികിത്സക്കിടെയാണ് ശ്രീക്കുട്ടി മരിച്ചത്. വിജയൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണം എന്ന് സംശയിക്കുന്നുണ്ട്. യുവതികളെ ഇടിച്ചതിന് ശേഷം നിയന്ത്രണം തെറ്റിയ പിക്കപ് വാൻ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.