Kerala
വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; തിങ്കളാഴ്ച മുതൽ സപ്ലൈകോ വഴി 457 രൂപക്ക് വിൽപ്പന

സംസ്ഥാനത്ത് വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയതായി ഭക്ഷ്യ സിവിൽ മന്ത്രി അറിയിച്ചു. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേര ഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കൂ. തിങ്കളാഴ്ച മുതൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കും.
ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈകോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്നും മന്ത്രി അറിയിച്ചു.
The post വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; തിങ്കളാഴ്ച മുതൽ സപ്ലൈകോ വഴി 457 രൂപക്ക് വിൽപ്പന appeared first on Metro Journal Online.