കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്നും യുവാവ് താഴേക്ക് ചാടി; ഗുരുതര പരുക്ക്

കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്നും യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശി നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. യുവാവിന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ തൃപ്പുണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനിലെത്തിയ യുവാവ് ടിക്കറ്റെടുത്ത ശേഷം ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്‌ഫോമിൽ കുറേ നേരം നിന്നു. ഇതിന് ശേഷം ട്രാക്കിലേക്ക് ചാടി. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.
ഇതോടെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. യുവാവ് ഈ സമയം ട്രാക്കിലൂടെ മുന്നോട്ടു ഓടി പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴേക്ക് ചടാൻ ശ്രമിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. താഴെ ഫയർഫോഴ്‌സ് വല വിരിച്ചിരുന്നു. എന്നാൽ വലയിൽ വീഴാതിരിക്കുന്ന രീതിയിലാണ് യുവാവ് ചാടിയത്. തലയടിച്ചാണ് യുവാവ് വീണത്.
The post കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്നും യുവാവ് താഴേക്ക് ചാടി; ഗുരുതര പരുക്ക് appeared first on Metro Journal Online.