Kerala
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; രണ്ട് പേർക്ക് പരുക്ക്

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് വരികയായിരുന്ന വള്ളമാണ് മറിഞ്ഞത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
അഞ്ച് പേരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയാണ് അപകടത്തിന് കാരണം. പരുക്കേറ്റ രണ്ട് പേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സൺ, വിനീത എന്നിവർക്കാണ് പരുക്കേറ്റത്. ഇൻഫന്റ് ജീസസ് എന്ന വള്ളമാണ് മറിഞ്ഞത്. ഒരാഴ്ചക്കിടെ ഇവിടെയുണ്ടാകുന്ന ആറാമത്തെ വള്ളം അപകടമാണിത്.