പട്ടണക്കാട് ഗവ. സ്‌കൂളിൽ വിദ്യാർഥികൾക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു; 30 ഓളം ആശുപത്രിയിൽ

ചേർത്തല പട്ടണക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു. 30 ഓളം വിദ്യാർഥികളെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെസ്‌കിൽ ഉണ്ടായിരുന്ന ജീവികളുടെ കടിയേറ്റെന്ന് വിദ്യാർഥികൾ പറയുന്നു. പല കുട്ടികൾക്കും, ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി.
ഏഴാം ക്ലാസിലെ വിദ്യാർഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്‌ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാഗത്ത് വിദ്യാർഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു.
അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർഥികൾക്ക് അലർജിയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പല കുട്ടികൾക്കും ചൊറിച്ചിലും ശരീരത്തിൽ തടിപ്പും ഉണ്ടായിട്ടുണ്ട്.
The post പട്ടണക്കാട് ഗവ. സ്‌കൂളിൽ വിദ്യാർഥികൾക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു; 30 ഓളം ആശുപത്രിയിൽ appeared first on Metro Journal Online.