ജയചന്ദ്രന്റെ ശബ്ദം വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു
ഇന്നലെ രാത്രി 7.45ഓടെ തൃശ്ശൂരിലെ വീട്ടിൽ കുഴഞ്ഞുവീണ പി ജയചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം വിവിധ ഭാഷകളിലായി 16,000 ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. 2021ൽ കേരളാ സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്‌കാരവും ലഭിച്ചിരുന്നു.
The post ജയചന്ദ്രന്റെ ശബ്ദം വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി appeared first on Metro Journal Online.