Kerala

വിഭജന ഭീതി ദിനാചരണം: ആഹ്വാനം ഗവർണറുടേത്, തള്ളി സർക്കാർ; എതിർക്കുമെന്ന് വിദ്യാർഥി സംഘടനകളും

സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണറുടെ ആഹ്വാനം. എന്നാൽ ഗവർണറുടെ ആഹ്വാനം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഇതോടെ കലാലയങ്ങളിൽ വിഭജന ഭീതി ദിനാചരണം നടക്കുമോ ഇല്ലയോ എന്നാണ് കണ്ടറിയാനുള്ളത്.

കേരള, കണ്ണൂർ സാങ്കേതിക സർവകലാശാലകൾ ദിനാചരണത്തിന് നിർദേശം നൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്. ദിനാചരണം തടയുമെന്ന് എസ് എഫ് ഐയും കെ എസ് യുവും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ കോളേജുകളിൽ ഗവർണറുടെ ആഹ്വാനം നടക്കാൻ സാധ്യത കുറവാണ്

്അതേസമയം ബിജെപി അനുകൂല അൺ എയ്ഡഡ്, എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് കീഴിലെ കോളേജുകളിൽ ദിനാചരണം നടന്നേക്കും. നിർദേശം ഗവർണർ സ്വമേധയാ എടുത്ത തീരുമാനമെന്ന പ്രചാരണത്തിൽ രാജ്ഭവനും അതൃപ്തിയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നാണ് രാജ്ഭവൻ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button