Kerala
ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില; പവന് ഇന്ന് 320 രൂപ കൂടി വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ചരിത്രത്തിലാദ്യമായി ഇന്നലെ സ്വർണവില 66,000 രൂപയിലെത്തിയിരുന്നു. ഒരു ദിവസത്തിന് ശേഷം വീണ്ടും സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 8290 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 33 രൂപ വർധിച്ചു. ഗ്രാമിന് 6783 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 9044 രൂപയായി.
The post ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില; പവന് ഇന്ന് 320 രൂപ കൂടി വർധിച്ചു appeared first on Metro Journal Online.



