Kerala

അടൂരിൽ വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി ആർ എസ് എസ് നേതാവ് പിടിയിൽ

അടൂർ ഇളമണ്ണൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്‌സൈസിന്റെ പിടിയിലായത്. വിൽപ്പനക്ക് എത്തിച്ച 10 ഗ്രാം കഞ്ചാവുമായി ഇളമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ജിതിൻ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഏറെക്കാലമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് പരിശോധന നടത്തി ഇയാളെ പിടികൂടിയത്.

എൻഡിപിഎസ് ആക്ട് പ്രകാരമാണ് ജിതിനെതിരെ കേസ്. ജിതിന് കഞ്ചാവ് എത്തിച്ച് നൽകുന്നവരെ കുറിച്ചും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.

The post അടൂരിൽ വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി ആർ എസ് എസ് നേതാവ് പിടിയിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button