മൊബൈലിലെ സംശയാസ്പദ ദൃശ്യങ്ങൾ അധ്യാപിക കണ്ടത് കുരുക്കായി; സ്‌നേഹ മുമ്പും പോക്‌സോ കേസ് പ്രതി

കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിൻ മുമ്പും പോക്‌സോ കേസിൽ പ്രതി. 15 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ പ്രതിയായിട്ടുള്ളത്. ഈ കുട്ടിയുടെ ദൃശ്യങ്ങൾ സ്‌നേഹ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു
12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇന്ന് സ്‌നേഹ മെർലിനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. സ്‌കൂളിൽ വെച്ച് കുട്ടിയുടെ മൊബൈൽ ഫോൺ അധ്യാപിക കണ്ടതോടെയാണ് സ്‌നേഹക്ക് കുരുക്ക് വീണത്. ഫോൺ പരിശോധിച്ച അധ്യാപിക ഇതിൽ സംശയാസ്പദമായ ചില ദൃശ്യങ്ങൾ കാണുകയായിരുന്നു
തുടർന്ന് അധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു. അധ്യാപകരുടെ നിർദേശത്തെ തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ ചൈൽഡ് ലൈനിന്റെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ പ്രതിയാണ്
The post മൊബൈലിലെ സംശയാസ്പദ ദൃശ്യങ്ങൾ അധ്യാപിക കണ്ടത് കുരുക്കായി; സ്‌നേഹ മുമ്പും പോക്‌സോ കേസ് പ്രതി appeared first on Metro Journal Online.



