രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമാണ് രാഹുൽ മാങ്കൂട്ടത്തിൽ; ട്രാൻസ്‌ജെൻഡറുകൾക്കും ജീവിക്കാനാകാത്ത സ്ഥിതി: മന്ത്രി

കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അപമാനമാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റം മാസ്റ്റർപീസ് എടുത്തയാളും അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വെച്ച വ്യക്തിയുമാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും മന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ച് പ്രസംഗിച്ചയാളാണ് രാഹുൽ. തങ്ങളാരും കരുണാകരനെയോ എകെ ആന്റണിയെയോ ബഹുമാനമില്ലാത്ത പദപ്രയോഗത്തിൽ സംസാരിച്ചിട്ടില്ല. അടി മായും പക്ഷേ വാക്ക് മായില്ല.
നിയമസഭയിലും തരംതാണ പ്രയോഗമാണ് നടത്തിയത്. ട്രാൻസ്‌ജെൻഡറുകൾക്ക് പോലും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം യൂത്ത് കോൺഗ്രസുകാരെ കൊണ്ട് ഉണ്ടായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
The post രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമാണ് രാഹുൽ മാങ്കൂട്ടത്തിൽ; ട്രാൻസ്‌ജെൻഡറുകൾക്കും ജീവിക്കാനാകാത്ത സ്ഥിതി: മന്ത്രി appeared first on Metro Journal Online.



