Kerala

ആഗോള അയ്യപ്പ സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു

ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കാത്തതെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. പകരം രണ്ട് മന്ത്രിമാരെ സ്റ്റാലിൻ നിയോഗിച്ചിട്ടുണ്ട്

നേരത്തെ അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. തെരഞ്ഞെുടപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സിപിഎം സർക്കാർ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗവുമാണെന്ന് ബിജെപി ആരോപിച്ചിരുന്നു

അയ്യപ്പ ഭക്തർക്കെതിരെ കേസെടുത്ത് ജയിലിൽ അടച്ചതിന് പിണറായി വിജയൻ സർക്കാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിരുന്നു. സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button