Kerala

നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

നടനും അവതാരകനുമായ രാജേഷ് കേശവ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രാജേഷിന്റെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്നുവീണ രാജേഷിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു

ആൻജിയോപ്ലാസ്റ്റി ചെയ്തതിന് ശേഷം രാജേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. താരങ്ങളും സഹപ്രവർത്തകരുമായ നിരവധി പേർ ആശുപത്രിയിലുണ്ട്. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുന്ന രാജേഷ് കേശവ് ചികിത്സകളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം

തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി സുഹൃത്തുക്കൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button