പത്തനംതിട്ട അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊന്നമൂട് സ്വദേശി നബീൽ നിസാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 26നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥികളായ നബീൽ നിസാം, അജ്‌സൽ അജി എന്നിവർ ഒഴുക്കിൽപ്പെട്ടത്.
അജ്‌സലിന്റെ മൃതദേഹം അന്ന് തന്നെ കിട്ടിയിരുന്നു. നബീലിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. നബീൽ നിസാം, അജ്‌സൽ അജി എന്നിവർ മാർത്തോമാ എച്ച്എസ്എസിലെ വിദ്യാർഥികളാണ്.
ഓണപ്പരീക്ഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയ്ക്ക് സമീപത്തേക്ക് എത്തിയതായിരുന്നു. പുഴയിലെ തടയണയുടെ മുകൾ ഭാഗത്ത് നിന്ന് കാൽവഴുതി വീണാണ് അപകടമുണ്ടായത്. ആദ്യം ഒരാൾ ഒഴുക്കിൽപ്പെടുകയും ഇതോടെ മറ്റേയാൾ രക്ഷിക്കാൻ ഇറങ്ങുകയുമായിരുന്നു.
The post പത്തനംതിട്ട അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി appeared first on Metro Journal Online.



