Kerala
കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയുടെ പക്കൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി

കാക്കനാട് റിമാൻഡ് പ്രതിയുടെ കൈയ്യിൽ നിന്നും മയക്ക് മരുന്ന് പിടികൂടി. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി തിയോഫിന്റെ കൈയ്യിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത് മോഷണക്കേസിലെ പ്രതിയാണ് തിയോഫീൻ.
9.12 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും, കഞ്ചാവ് ബീഡികളുമാണ് കണ്ടെത്തിയത്. പ്രതിയെ തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിൽ എത്തിയപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
പോക്കറ്റ് ഘടിപ്പിച്ച കൈലി മുണ്ടിൽ ചെറിയ രണ്ട് പ്ലാസ്റ്റിക് ഡപ്പികളിലായാണ് മയക്ക്മരുന്ന് സൂകഷിച്ചിരുന്നത്. ഇവ ജയിലിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പരിശോധനയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു.
The post കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയുടെ പക്കൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി appeared first on Metro Journal Online.



