Kerala

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബാണ് മൊഴിയെടുക്കുന്നത്. പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുപ്പ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും മൊഴി രേഖപ്പെടുത്തും

ഇത് രണ്ടാമത്തെ തവണയാണ് അജിത് കുമാറിന്റെ മൊഴിയെടുക്കുന്നത്. കേസ് അട്ടിമറിക്കൽ, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങി 14ഓളം ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നിട്ടുള്ളത്.

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപിക്ക് മുമ്പാകെ എത്തിയിട്ടുണ്ട്. കവടിയാറിൽ ഭൂമി വാങ്ങി, ആഡംബര വീട് നിർമിക്കുന്നു, ബന്ധുക്കൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നിങ്ങനെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button