നിയമപഠനത്തിലേക്ക് കടന്ന് സാന്ദ്ര തോമസ്; ബംഗളൂരു ക്രൈസ്റ്റ് ലോ കോളേജിൽ അഡ്മിഷൻ നേടി

നിയമത്തിൽ ബിരുദം നേടാൻ നിർമാതാവ് സാന്ദ്രാ തോമസ്. ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിൽ അഡ്മിഷൻ എടുത്താതയി സാന്ദ്ര തോമസ് അറിയിച്ചു. പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു
ക്രൈസ്റ്റ് അക്കാദമിക്ക് മുന്നിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമാണ് കുറിപ്പ്. നിയമം എന്നും ഹൃദയത്തോട് ചേർന്ന് നിന്ന ഒന്നായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബിബിഎ ബിരുദധാരിയാണ് സാന്ദ്ര. ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദ യോഗ്യതയുമുണ്ട്
ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും അതൊരിക്കലും വളർച്ചയെ തടയുന്നില്ല. ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരാനും അഭിമാനത്തോടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും സ്ത്രീകൾക്ക് കഴിയുമെന്നും സാന്ദ്ര കൂട്ടിച്ചേർത്തു
The post നിയമപഠനത്തിലേക്ക് കടന്ന് സാന്ദ്ര തോമസ്; ബംഗളൂരു ക്രൈസ്റ്റ് ലോ കോളേജിൽ അഡ്മിഷൻ നേടി appeared first on Metro Journal Online.



