Kerala

തന്നെ കൊല്ലാൻ ബോധപൂർവമായ ശ്രമം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ: ഷാജൻ സ്‌കറിയ

തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രണമെന്ന് മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളിയെന്ന സിപിഎം പ്രവർത്തകനാണ്. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഷാജൻ സ്‌കറിയ പറഞ്ഞു

കഴിഞ്ഞ ദിവസം തൊടുപുഴയിൽ വെച്ചാണ് ഷാജന് മർദനമേറ്റത്. വാഹനത്തിന് അകത്തിരിക്കുന്ന ഷാജൻ സ്‌കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ സ്‌കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

ഷാജൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

The post തന്നെ കൊല്ലാൻ ബോധപൂർവമായ ശ്രമം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ: ഷാജൻ സ്‌കറിയ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button