Kerala

ഷാജൻ സ്‌കറിയയെ ആക്രമിച്ച കേസ്; നാല് പേർ ബംഗളൂരുവിൽ പിടിയിൽ

മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് ഷാജനെ മർദിച്ച നാല് പേർ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഷാജനെ തല്ലിയ ശേഷം ഇവർ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു

ശനിയാഴ്ച രാത്രിയാണ് തൊടുപുഴയിൽ വെച്ച് ഷാജൻ സ്‌കറിയക്ക് മർദനമേറ്റത്. മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു

സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷാജൻ സ്‌കറിയ ആരോപിച്ചിരുന്നു. തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജൻ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button