രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും: അടൂർ പ്രകാശ്

നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു
ആക്ഷേപങ്ങൾ ഉയർന്ന വന്ന നിരവധി ആളുകൾ സഭയിലുണ്ട്. പാർട്ടി രാഹുലിന് ഒപ്പം തന്നെ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. രാഹുലിനെതിരെ ഉയർന്നത് തെരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും അടൂർ പ്രകാശ് പറഞ്ഞു
ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് സഹകരിക്കുന്ന കാര്യത്തിൽ ചർച്ച നാളെയെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഫ് യോഗത്തിന് ശേഷം പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സിപിഎം ബിജെപിയും തമ്മിലുള്ള കൂട്ടു കച്ചവടത്തിന്റെ ഭാഗമാണ് എല്ലാം നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
The post രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും: അടൂർ പ്രകാശ് appeared first on Metro Journal Online.



