എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതി ചേർത്തു

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതി ചേർത്ത് പോലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരും പ്രതികളാമ്
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കഴിഞ്ഞ ദിവസം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. കുടുംബത്തിന്റെ മൊഴിയുടെയും വിജയന്റേതായി പുറത്തുവന്ന കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു
കോൺഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേഖ പുറത്തുവന്നിരുന്നു. ബത്തേരി സ്വദേശി പീറ്ററിൽ നിന്ന് മകന് ജോലി നൽകാമെന്ന വ്യവസ്ഥയിൽ 30 ലക്ഷം രൂപ കോഴ വാങ്ങിയെന്ന രേഖയും പുറത്തുവന്നു. 2019 ഒക്ടോബറിലെ രേഖയിൽ എൻഎം വിജയൻ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡന്റായ ഐ സി ബാലകൃഷ്ണന് വേണ്ടിയാണ്.
The post എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതി ചേർത്തു appeared first on Metro Journal Online.