Kerala

തനിക്കെതിരെ ഇനിയും കേസുകൾ വരും

താനൊന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ വീഴുമെന്ന് പിവി അൻവർ. എന്നാൽ അതിന് സമയമായിട്ടില്ല. താൻ പൊതുയോഗങ്ങളുമായി മുന്നോട്ടുപോകുമെന്നും അൻവർ പറഞ്ഞു. താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിനും ഭരണതലത്തിലുമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്

തനിക്കെതിരെ ഇനിയും കേസുകൾ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അൻവർ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകൾ വീതമിടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും

നാളെ കോഴിക്കോട് മുതലക്കുളത്ത് പൊതുയോഗം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ യോഗം നടത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷമുണ്ടായത് തെറ്റിദ്ധാരണ മൂലമാണെന്നും അൻവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button