ബലാത്സംഗ കേസിൽ സിദ്ധിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിലവിൽ ഇടക്കാല ജാമ്യത്തിലായിരുന്നു സിദ്ധിഖ്. പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധിഖിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സുപ്രിം കോടതി നിർദേശം നൽകി.
സിദ്ധിഖ് പാസ്‌പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞാഴ്ച ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സിദ്ധിഖിന്റെ അഭിഭാഷകൻ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇന്ന് കേസ് പരിഗണനക്ക് വന്നത്
നേരത്തെ സർക്കാർ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ സിദ്ധിഖ് മറുപടി നൽകിയിരുന്നു. യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുന്നു. തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ധിഖ് മറുപടിവാദത്തിൽ പറഞ്ഞിരുന്നു.
The post ബലാത്സംഗ കേസിൽ സിദ്ധിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു appeared first on Metro Journal Online.