ഹിമാചലിൽ മണ്ണിടിച്ചിൽ; 6 മരണം: നിരവധി പേർക്ക് പരിക്ക്

ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ 6 പേർ മരിച്ചു. കുളു ജില്ലയിലെ മണികർണിയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാർ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.
മണികരൺ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎൽഎ സുന്ദർ സിംഗ് താക്കൂർ എഎൻഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
The post ഹിമാചലിൽ മണ്ണിടിച്ചിൽ; 6 മരണം: നിരവധി പേർക്ക് പരിക്ക് appeared first on Metro Journal Online.