Kerala

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സതീശൻ; ജുഡീഷ്യൽ അന്വേഷണം വേണം

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം. എഡിജിപിയെ കീ പോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുകയാണ്. ദേവകുമാറിന്റെ മകൻ പറിഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടത്. അങ്ങനെയെങ്കിൽ പിആർഡി പിരിച്ചുവിടണം

പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിന് ദി ഹിന്ദുവിനെതിരെയും പിആർ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോയെന്നും സതീശൻ ചോദിച്ചു. വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രി ചോദ്യങ്ങൾക്കൊന്നും ഉത്തരം ഹ ഹ ഹ അല്ല. വ്യക്തമായ മറുപടി പറയണം.

സെപ്റ്റംബർ 13ന് ഡൽഹിയിൽ പിആർ കൊടുത്ത വിവരങ്ങളും സെപ്റ്റംബർ 21ന് പത്രസമ്മേളനത്തിൽ പറഞ്ഞതും ഹിന്ദുവിൽ പ്രസിദ്ധീകരിച്ചതും ഒരേ വിവരങ്ങളാണ്. സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ വേണ്ടിയാണ് ആ നറേറ്റീവ് വിതരണം ചെയ്തതെന്നും സതീശൻ പറഞ്ഞു.

The post തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സതീശൻ; ജുഡീഷ്യൽ അന്വേഷണം വേണം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button