Kerala

അർജുന്റെ കുടുംബത്തോടൊപ്പമാണ്; ചിതടയടങ്ങും മുമ്പ് വിവാദം പാടില്ലെന്ന് മനാഫ്

അർജുനെ കാണാതായ സംഭവത്തിലെ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്. ചിതയടങ്ങും മുമ്പ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു

ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിൽ കൈ നീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നു. തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുന്റെ കുടുംബത്തിന് വിഷമമുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.

അർജുന്റെ കുടുംബത്തിന് ഒപ്പമാണ്. അവർക്ക് വിഷമമുണ്ടാക്കില്ല. ഇന്നത്തോടെ ഈ വിവാദം തീരണം. താനും മുബീനും ഒരു ഉമ്മയുടെയും ഉമ്മയുടെയും മക്കളാണ്. ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തന്റെ കുടുംബം ഒറ്റക്കെട്ടാണെന്നും മനാഫ് പറഞ്ഞു.

The post അർജുന്റെ കുടുംബത്തോടൊപ്പമാണ്; ചിതടയടങ്ങും മുമ്പ് വിവാദം പാടില്ലെന്ന് മനാഫ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button