Kerala

26 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. 26 പവൻ സ്വർണം മോഷണം പോയി. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സെപ്റ്റംബർ 22 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 26 പവൻ സ്വർണം മോഷണം പോയെന്ന് പരാതിയിൽ പറയുന്നു.

മൂന്ന് മാലകൾ, ഒരു പവൻ തൂക്കം വരുന്ന വള, രണ്ട് ജോഡി കമ്മൽ, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മൽ, രണ്ട് പവന്റെ ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button