Kerala

എഡിജിപിയെ മാറ്റിയത് വെറും പ്രഹസനം; നടപടി ഏത് കാര്യത്തിലാണെന്ന് അറിയണം: വിഡി സതീശൻ

എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് ഈ നടപടി പോര

ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണം. നടപടിയിൽ തൃപ്തിയില്ലെന്നും നിയമസഭയിൽ കാണാമെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. അതിന്റെ പേരിലാണ് നടപടിയെങ്കിൽ നേരത്തെ എടുക്കാമായിരുന്നു. പൂരം കലക്കിയതിന്റെ പേരിലാണ് നടപടിയെങ്കിൽ അത് കഴിഞ്ഞ് അഞ്ച് മാസമായി. ഏത് കാര്യത്തിലാണ് നടപടി എന്നറിയണമെന്നും സതീശൻ പറഞ്ഞു

മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനമാണ് എഡിജിപി അജിത് കുമാറിനെ സ്ഥാനം മാറ്റിയുള്ള നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതികരിച്ചു. ഒട്ടും ആത്മാർഥതയില്ലാത്ത നടപടിയാണ് സർക്കാരിന്റേത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്ന് തടിതപ്പാനും പുകമറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിതെന്നും സുധാകരൻ ആരോപിച്ചു.

The post എഡിജിപിയെ മാറ്റിയത് വെറും പ്രഹസനം; നടപടി ഏത് കാര്യത്തിലാണെന്ന് അറിയണം: വിഡി സതീശൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button