Kerala
മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണം; വയോധിക മരിച്ചു

തമിഴ്‌നാട് മലക്കപ്പാറ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മേരിയെന്ന 67കാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കാട്ടാന ആക്രമണം.
ശബ്ദം കേട്ട് വാതിൽ തുറന്ന മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന്റെ വാതിലുകൾ തകർത്ത് അകത്ത് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു.
മേരിയും മകളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
The post മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണം; വയോധിക മരിച്ചു appeared first on Metro Journal Online.