Kerala

ശബരിമല സ്‌പോട്ട് ബുക്കിങ് വിവാദം: വീണ്ടും സംഘര്‍ഷഭൂമിയായേക്കും: ഇന്റലിജൻസ് റിപ്പോര്‍‌ട്ട്

തിരുവനന്തപുരം: ശബരിമല മണ്ഡലകാല ഉത്സവത്തിന് ഒരുകുകയാണ്. എന്നാൽ, ഇത്തവണ സ്‌പോട്ട് ബുക്കിങ് വിവാദം തീർഥാടനത്തിൽ പ്രതിസന്ധി ഒരുക്കുമെന്ന് സൂചന. ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർ‌ട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്നും റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാൻ കാരണമാകുമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ഉയർത്തുന്നുണ്ട്. പ്രതിസന്ധി ഒഴിവാക്കാന്‍ പമ്ബ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കുമെന്നും സൂചന. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച്‌ ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

 

The post ശബരിമല സ്‌പോട്ട് ബുക്കിങ് വിവാദം: വീണ്ടും സംഘര്‍ഷഭൂമിയായേക്കും: ഇന്റലിജൻസ് റിപ്പോര്‍‌ട്ട് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button