Kerala

ഇനി തിരുവോണത്തിനായുള്ള കാത്തിരിപ്പ്; തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

തിരുവോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുള്ള തിരക്കുകളിലേക്ക് മലയാളികൾ കടന്നുകഴിഞ്ഞു. ഇന്ന് മുതൽ പത്ത് ദിവസം ഓണപ്പൂക്കളമിട്ട് തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്. ലോകപ്രശസ്തമായ തൃപ്പുണിത്തുറ അത്തച്ചമയം ഇന്നാണ്

അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷത്തിന് തുടക്കമാകുന്നത്. രാവിലെ സ്പീക്കർ എഎൻ ഷംസീർ അത്തം നഗറിൽ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്രയടക്കം നടക്കും

അത്തം നഗറിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളും നടക്കും. അത്തച്ചമയ ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ തൃപ്പുണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button