Kerala

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് തുടരും

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് തുടരുമെന്ന് സർക്കാർ. ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. തീർഥാടനത്തിന് എത്തുന്ന എല്ലാവർക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചു.

ഭക്തരുടെ സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കാൻ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കും. വിർച്വൽ ക്യൂ ശക്തിപ്പെടുത്തും. ഓൺലൈൻ ബുക്കിംഗിനെ കുറിച്ച് അറിവില്ലാതെ എത്തുന്ന ഭക്തർക്ക് വേണ്ടിയും ദർശന സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

നേരത്തെ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് സർക്കാർ നിലപാട് തിരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button