Kerala

പിപി ദിവ്യയുടേത് അപക്വ നടപടി; നവീൻ ബാബു ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്ന് കെപി ഉദയഭാനു

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വീണ്ടും രംഗത്ത്. ദിവ്യയുടേത് അപക്വമായ നടപടിയാണെന്നും നവീന്റെ മരണത്തിൽ പാർട്ടിയും സർക്കാരും അന്വേഷണം നടത്തുമെന്നും ഉദയഭാനു പറഞ്ഞു.

നവീൻബാബുവിന്റേത് പാർട്ടി കുടുംബമാണ്. സംഘടനാ നേതൃത്വത്തിൽ അദ്ദേഹം കഴിവ് തെളിയിച്ചയാളാണ്. ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു നവീൻ. അദ്ദേഹത്തിന്റെ കുടുംബത്തെ ഏറ്റവും കൂടുതൽ അറിയുന്നത് ഞങ്ങൾക്കാണ്. അവിടെ നടന്ന സംഭവം നിർഭാഗ്യകരമാണ്

നമ്മുടെ നാട്ടിൽ പൊതുവെ യാത്രയയപ്പിനും അതുപോലെ മരണത്തിനും അനുശോചനം രേഖപ്പെടുത്തുമ്പോൾ ഏതൊരു വ്യക്തിയായാലും അവരുടെ പോസിറ്റീവ് വശം മാത്രമേ പറയാറുള്ളു. വിമർശനം ഈ രണ്ട് ഘട്ടങ്ങളിൽ ആരും ഉപയോഗിക്കാറില്ല. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടതെന്നും ഉദയഭാനു പറഞ്ഞു

The post പിപി ദിവ്യയുടേത് അപക്വ നടപടി; നവീൻ ബാബു ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്ന് കെപി ഉദയഭാനു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button