Kerala
വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്ന് പേർ പിടിയിൽ

വയനാട്ടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. താഴേ മുട്ടിലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ മൂന്നുപേരാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞു പൊട്ടിച്ചു.
സംഭവത്തിൽ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറാൻ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ ചില്ലാണ് എറിഞ്ഞു പൊട്ടിച്ചത്
The post വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്ന് പേർ പിടിയിൽ appeared first on Metro Journal Online.