Kerala
ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപ്പറമ്പിൽ കെ സിയ, ഭാര്യ ഇരിങ്ങാലക്കുട സ്വദേശി സഞ്ജുമോൾ എന്നിവരാണ് പിടിയിലായത്
സിയ മാസങ്ങളായി കേരളത്തിന് പുറത്തുനിന്ന് ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തുന്നയാളാണെന്ന് പോലീസ് പറയുന്നു. ലഹരിവസ്തുക്കൾ വിൽപ്പനക്കായി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് പരിശോധന
ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടാണ് പോലീസ് പരിശോധന നടത്തിയത്. വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ദമ്പതികളെ പിടികൂടിയത്.
The post ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ appeared first on Metro Journal Online.