കാസര്‍കോട് കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം: ഒരാളുടെ നില ഗുരുതരം

കാസര്‍ഗോഡ് മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. കാസര്‍ഗോഡ് ബായിക്കട്ട സ്വദേശികളായ ജനാര്‍ദ്ദന മകന്‍ വരുണ്‍, ബന്ധുവായ കിഷന്‍ എന്നിവരാണ് മരിച്ചത്. രത്തന്‍ എന്ന ഇവരുടെ ബന്ധുവിനാണ് പരുക്കേറ്റത്.
കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കിഷനെ മംഗലാപുരത്ത് യാത്രയാക്കുന്നതിനായി പോയതാണ് കുടുംബം.
പ്രദേശത്ത് റോഡ് പണി നടക്കുകയാണ്. ഡിവൈഡര്‍ സ്ഥാപിച്ചതിലടക്കം അപാകതയുണ്ടെന്നും ആരോപണമുണ്ടായിരുന്നു. അമിത വേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
The post കാസര്‍കോട് കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം: ഒരാളുടെ നില ഗുരുതരം appeared first on Metro Journal Online.