Kerala

യുഡിഎഫിന് പിന്തുണ നൽകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് പിവി അൻവർ

പാലക്കാട് ഡിഎംകെയുടെ പിന്തുണ യുഡിഎഫിന് കൊടുക്കണമെങ്കിൽ ചേലക്കരയിൽ കോൺഗ്രസ് പിന്തുണ തിരിച്ചും കിട്ടണമെന്ന് പിവി അൻവർ. നിലവിൽ പ്രഖ്യാപിച്ച രണ്ട് സ്ഥാനാർഥികളെയും ഡിഎംകെ പിൻവലിക്കില്ല. പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളുമായി ഡിഎംകെ ശക്തമായ പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്

യുഡിഎഫുമായി ഒരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫിന് പിന്തുണ നൽകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണ്. ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്നും അൻവർ പറഞ്ഞു

മിൻഹാജാണ് അൻവറിന്റെ പാർട്ടിയായ ഡിഎംകെക്ക് വേണ്ടി പാലക്കാട് മത്സരിക്കുന്നത്. കെപിസിസി മുൻ സെക്രട്ടറി എൻ കെ സുധീറാണ് ചേലക്കരയിൽ പാർട്ടിയുടെ സ്ഥാനാർഥി.

The post യുഡിഎഫിന് പിന്തുണ നൽകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് പിവി അൻവർ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button