Kerala
സരിൻ വിവരക്കേട് മാത്രമേ പറയൂ; പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിനില്ലെന്ന് സുധാകരൻ

പി സരിന് ബുദ്ധിയും വിവരവും ഉണ്ടെന്നും എന്നാൽ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സരിന് ജന്മദോഷമാണ്. പാലക്കാട് ഒരു പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിന് ഉണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു
സരിനെ പോലെയുള്ളവരെ കണ്ടല്ല കോൺഗ്രസ് ഉണ്ടായതും വിജയിച്ചതും. മുമ്പും കുറേപ്പേർ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോയിട്ടുണ്ട്. കോൺഗ്രസിനെ ഇതൊന്നും ബാധിക്കില്ല.
സിപിഎം എന്താണ് സരിന് ചിഹ്നം കൊടുക്കാത്തത്. ഇടതുപക്ഷത്തേക്കല്ലേ പോയത്. ആർക്ക് വേണ്ടിയാ കാത്തിരുന്നത്. കോൺഗ്രസിൽ നിന്ന് ഇങ്ങനെ എത്രയോ ആൾ കൊഴിഞ്ഞു പോയിട്ടുണ്ട്. മല പോലുള്ള ഒരു പാർട്ടിക്ക് ഇതൊന്നും ബാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു
The post സരിൻ വിവരക്കേട് മാത്രമേ പറയൂ; പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിനില്ലെന്ന് സുധാകരൻ appeared first on Metro Journal Online.